KOYILANDY DIARY

The Perfect News Portal

കനത്ത കാറ്റിലും മഴയിലും വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ അലങ്കാര ഗോപുരവും ഊട്ടുപുരയും തകർന്നു

വൈക്കം: കനത്ത മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം. വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ അലങ്കാര ഗോപുരവും ഊട്ടുപുരയും കാറ്റില് തകർന്നു വീണു. നിരവധി വീടുകൾ ഭാഗികമായി തകർന്നു.
വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തകർന്നതോടെ വൈക്കം ഇരുട്ടിലായി. തകരാറിലായ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് വിവരം.

വൈക്കം താലൂക്കിള വ്യാപകമായി വൈദ്യുത വിതരണവും തടസപ്പെട്ടു. വൈക്കം ടൗൺ, ചെമ്മനാകരി, ഇത്തിപ്പുഴ, ടി.വി.പുരം, കൊതവറ എന്നിവിടങ്ങളിലാണ് നാശം ഏറെയും സംഭവിച്ചത്. വൈക്കത്തും സമീപ പ്രദേശത്തുമായി നൂറിലധികം മരങ്ങളാണ് കടപുഴകി വീണത്. ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഏറെ പാടുപെട്ടാണ് അഗ്നി രക്ഷാസേന മരം മുറിച്ചു നീക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *