KOYILANDY DIARY

The Perfect News Portal

ചൊവ്വാഴ്ച മുതല്‍ രാജ്യത്ത്‌ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ധിക്കുമ്പോഴും അടച്ചിടല്‍ നടപടികളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രം. ചൊവ്വാഴ്ച മുതല്‍ യാത്രാ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ. തിരുവനന്തപുരം അടക്കം 15 നഗരത്തിലേക്ക് ഡല്‍ഹിയില്‍നിന്ന് സര്‍വീസ് നടത്തും. മൂന്നാംഘട്ട അടച്ചിടല്‍ അടുത്ത ഞായറാഴ്ച അവസാനിക്കാനിരിക്കെ തിങ്കളാഴ്ച പകല്‍ മൂന്നിന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതിഗതി വിലയിരുത്തും.

ഡല്‍ഹിയില്‍ നിന്ന് 15 സ്ഥലത്തേക്കും തിരിച്ചും ചൊവ്വാഴ്ച മുതല്‍ ട്രെയിനുകളോടും. എസി കോച്ചുകളാണുണ്ടാകുക. ബുക്കിങ് ഐആര്‍ടിസിയിലൂടെ തിങ്കളാഴ്ച പകല്‍ നാലുമുതല്‍ ആരംഭിക്കും. https://www.irctc.co.in/ എന്ന വെബ്സൈറ്റ് വഴി തന്നെയാകും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക . സാധാരണ എസി നിരക്കാകും. കുറച്ച്‌ സ്റ്റോപ്പ് മാത്രമെ ഉണ്ടാകൂ. റിസര്‍വേഷന്‍ ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കും. റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല.ഓണ്‍ലൈന്‍ ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശനം ഉണ്ടാകൂ.

തിരുവനന്തപുരത്തിനു പുറമെ ബംഗളൂരു, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ജമ്മു, മഡ്ഗാവ്, സെക്കന്തരാബാദ്, ഭുവനേശ്വര്‍, റാഞ്ചി, ബിലാസ്പുര്‍, പട്ന, ഹൗറ, അഗര്‍ത്തല, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍. ഇവിടെനിന്ന് തിരിച്ച്‌ ഡല്‍ഹിയിലേക്കും ട്രെയിന്‍ ഓടും.എല്ലാ ട്രെയിനുകളും ഡല്‍ഹിയില്‍നിന്നാകും പുറപ്പെടുക.സംസ്ഥാനത്ത് ഒമ്ബത് സ്റ്റോപ്പുകള്‍ ആണുണ്ടാകുക

Advertisements

കേരളത്തിലേക്കുള്ള ട്രെയിന്‍ 13ന് ഉച്ചയോട് കൂടിപുറപ്പെടും. ഇതേ ട്രെയിന്‍ 15ന് വൈകീട്ട് തിരുവനന്തപുരത്ത്നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ . തൃശൂര്‍, എറണാകുളം ജങ്ഷന്‍ , ആലപ്പുഴ, കൊല്ലം, എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും

ന്യൂഡല്‍ഹി–തിരുവനന്തപുരം സ്പെഷല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം–ന്യൂഡല്‍ഹി ചൊവ്വ, വ്യാഴം. വെള്ളി ദിവസങ്ങളിലും സര്‍വീസ് നടത്തിയേക്കും.ട്രെയിനുകളുടെ അന്തിമ സമയപട്ടിക വൈകാതെ പുറത്തുവിടുമെന്ന് റെയില്‍വേ അറിയിച്ചു.എ സി കോച്ചുകള്‍ ആണെങ്കിലും താപനില അല്‍പം ഉയര്‍ത്തിവെക്കും. ട്രെയിനുകളില്‍ പുതപ്പ് നല്‍കില്ല.

യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധം. സാമൂഹ്യ അകലം പാലിക്കണം. ടിക്കറ്റുള്ളവര്‍ക്കു മാത്രം സ്റ്റേഷനുകളില്‍ വരാന്‍ അനുമതി. സ്ക്രീനിങ്ങുണ്ടാകും. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിര്‍ത്തും. ഉത്തരേന്ത്യയിലടക്കം കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രെയിനിന് ശ്രമിക്കുന്നതിനിടെയാണ് തിരുവനന്തപുരത്തേക്ക് അടക്കം റെയില്‍വേ സര്‍വീസ് പുനരാരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *