KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി കിച്ചന് ധനസഹായം കൈമാറി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റി കൊയിലാണ്ടി നഗരസഭയുടെ സാമൂഹ്യ അടുക്കളക്ക് ധനസഹായം കൈമാറി. 10,000/- രൂപയുടെ ചെക്ക് ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.വി. രാജൻ, ബ്ലോക്ക്‌ ട്രഷറർ അണേല ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ K S S P U ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ മാസ്റ്റർ മുനിസിപ്പൽ ചെയർമാൻ അഡ്വ : കെ. സത്യന് കൈമാറി. നേരത്തെ യൂണിയൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകിയിരുന്നു.  നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ, ജെ.എച്ച്.ഐ. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *