KOYILANDY DIARY

The Perfect News Portal

ദുബായ്‌ ഇൻകാസ്‌ കോഴിക്കോട്‌ ഫെയ്സ്‌ മാസ്ക്‌ വിതരണം ചെയ്തു

കൊയിലാണ്ടി.  ദുബായ്‌ ഇൻകാസ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിൽ ഫെയ്സ്‌ മാസ്ക്‌ വിതരണം ചെയ്തു. ഫേയ്സ്മാസ്ക്‌ ഇല്ലാതെ ബുദ്ധിമുട്ടുന്ന കൊയിലാണ്ടി താലൂക്‌‌ ആശുപത്രി,
മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എന്നിവിടങ്ങളിൽ ദുബായ്‌ ഇൻകാസ്‌ കോഴിക്കോട്‌ ജില്ല പ്രസിഡണ്ട്‌ ഫൈസൽ കണ്ണോത്തിന്റെ നേതൃത്വത്തിൽ ഫെയ്സ്‌ മാസുകുകൾ വിതരണം ചെയ്തു.
കൊയിലാണ്ടി താലുക്ക്‌ ആശുപത്രിയിൽ അഞ്ഞൂറോളം മാസ്കുകളാണ് ഡോ. സന്ധ്യ കുറുപ്പിന് ഇൻകാസ്‌ കോഴിക്കോട്‌ ജില്ല പ്രസിഡണ്ട്‌ ഫൈസൽ കണ്ണോത്ത് കൈമാറിയത്‌. ചടങ്ങിൽ കോഴിക്കോട്‌ ഡി സി സി ജനറൽ സെക്രട്ടറി രാജേഷ്‌ കീഴരിയൂർ, കെ എസ്‌ യു കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട്‌ എ.കെ. ജാനിബ്‌ എന്നിവർ പങ്കെടുത്തു.
മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദുബായ് ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ കണ്ണോത്ത്  മാസ്കുകൾ വിതരണം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമനും മെഡിക്കൽ ഓഫീസർ സുരേഷ് കുമാറും ചേർന്ന് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഡി സി സി ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി, തിക്കോടി മണ്ഡലം കോൺഗ്രസ്‌  കമ്മിറ്റി പ്രസിഡണ്ട് രാജീവൻ കൊടലൂർ ഹെൽത്ത് ഇൻസ്പെക്ടർ ഹരി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *