KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ അഗതികൾക്കുള്ള ആശ്രയ കിറ്റ് വിതരണം തുടങ്ങി

കൊയിലാണ്ടി: നഗരസഭയിലെ മുന്നൂറോളം വരുന്ന അഗതികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ൻ്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ നേരിട്ടെത്തിയാണ് കിറ്റുകൾ വിതരണം ചെയ്തത്. കിറ്റുകളുടെ  നഗരസഭാതല വിതരണോദ്‌ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്കരൻ, ജെ.എച്ച്.ഐ. കെ.എം പ്രസാദ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ എം പി ഇന്ദുലേഖ, യു,കെ. റീജ, ഷീജ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *