KOYILANDY DIARY

The Perfect News Portal

ഉത്സവങ്ങളോടൊപ്പം കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇപ്പോൾ ആളാരവങ്ങളൊഴിഞ്ഞ് വിശ്രമം

കൊയിലാണ്ടി: കോവിഡ് വ്യാപന ഭീതിയിൽ രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള സമൂഹ സമ്പർക്ക നിയന്ത്രണം കേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് ചില്ലറയൊന്നുമല്ല ആഘാതമേൽപ്പിച്ചത്. സാധാരണയായി മലബാറിലെ ക്ഷേത്രോത്സവങ്ങൾ പരിസമാപ്തിയിലേക്ക് നീങ്ങുന്ന ഘട്ടമാണിപ്പോൾ. സീസണിലെ ഏറ്റവും തിരക്കേറിയ സമയത്തുണ്ടായ ഇത്തരമൊരവസ്ഥ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന സർവ്വ തൊഴിൽ രംഗങ്ങളേയും പ്രതികൂലമായി ബാധിക്കാനിടയാക്കി.

പരമ്പരാഗത കലകളിലൂടെ ഉപജീവനം കണ്ടെത്തിയ നിരവധി കലാകാരന്മാരുടെ കുടുംബങ്ങളാണ് നിസ്സഹായരായത്. ക്ഷേത്ര വരുമാനങ്ങളിൽ തന്നെ ഇത് വൻതോതിൽ ഇടിച്ചിലുണ്ടാക്കി. എല്ലാറ്റിനുമുപരി ഉത്സവച്ചടങ്ങുകളിൽ എഴുന്നെള്ളിക്കാറുള്ള ഗജവീരന്മാരുടെ പരിപാലനവും ഇപ്പോൾ അസാധ്യമാവുകയാണ്. ഇത്തരത്തിൽ ഒരു അവസ്ഥ ആദ്യമാണ് പ്രതിവർഷം ഉത്സവവേളകളിൽ ലഭിക്കുന്ന വരുമാനമാണ് ഉടമകൾ ആനകളുടെ പരിപാലനത്തിനായി നീക്കിവെക്കാറുള്ളത്. മലബാറിലെ പല  പ്രമുഖ ക്ഷേത്രോത്സവങ്ങൾക്കും കടിഞ്ഞാൺ വീണതോടെ ഗജ പരിപാലനം ഗതിമുട്ടുന്ന സ്ഥിതിയിലാണ്. ജനപ്രിയരായ മിക്ക ഗജവീരന്മാരും ഗജറാണിമാരും വിശ്രമത്തിലാണിപ്പോൾ.

മലബാറിന്റെ ഗജറാണിയെന്ന് വിശേഷിപ്പിക്കുന്ന കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇപ്പോൾ ആളാരവങ്ങളൊഴിഞ്ഞ് തേപ്പും കുളിയുമായി സമ്പൂർണ്ണ വിശ്രമത്തിലാണ്. മേഖലയിലെ ഏറിയ പങ്കും ഉത്സവച്ചടങ്ങുകളിൽ നിറസാന്നിധ്യമാണ് ശ്രീദേവി.മലബാറിലെ പിഷാരികാവ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളില നാന്ദകം എഴുന്നെള്ളിക്കാറുള്ളത് ഈ സഹ്യപുത്രിയാണ്. ആനപ്രേമികളുടെ ആരാധ്യയായ ശ്രീദേവിയുടെ മുഖ്യ ഭക്ഷണമായ പനമ്പട്ട എത്തിക്കാനും പ്രയാസം നേരിടുന്നതായി സംരക്ഷകരായ കളിപ്പുരയിൽ രവീന്ദ്രനും മകൻ രസ്ജിത്തും പറയുന്നു.

Advertisements

ശ്രീദേവിയുടെ പാപ്പാന്മാരും കൊറോണയെന്ന മഹാ മരിയെ ശപിക്കുകയാണിപ്പോൾ. കാരണം  ഉത്സവകാലത്തെ ബത്തയായിരുന്നു ഇവരുടെയും കുടുംബങ്ങളുടേയും എക വരുമാനമാനം.

Leave a Reply

Your email address will not be published. Required fields are marked *