KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ അണുവിമുക്തമാക്കി

കൊയിലാണ്ടി:  കൊയിലാണ്ടി റയിൽവെ സ്റ്റേഷനിലെ ഇരിപ്പിടങ്ങളും പ്ലാറ്റ് ഫോമും മുഴുവനായും അണുനാശിനി ഉപയോഗിച്ചു. കെ. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദനും ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച വളണ്ടിയർമാരുമാണ് ശുചീകരണത്തിൽ പങ്കാളികളായത്. മൂടാടി സർവ്വീസ് സഹകരണ ബേങ്ക് സംഭാവന ചെയ്ത അണുനാശിനി ഉപയോഗിച്ചാണ് റെയിൽവെ സ്റ്റേഷൻ അണിവിമുക്തമാക്കിയത്. വരും ദിവസങ്ങളിൽ കൊയിലാണ്ടി ഫിഷിംഗ് ഹാർബർ അടക്കമുള്ള പൊതു സ്ഥലങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *