KOYILANDY DIARY

The Perfect News Portal

ആരോഗ്യവകുപ്പിൻ്റെ വിലക്ക് ലംഘിച്ച്‌ കുര്‍ബാന നടത്തിയ വൈദികൻ അറസ്റ്റിൽ

തൃശൂര്‍: സംസ്ഥാനം മുഴുവന്‍ കൊറോണ ഭീതിയിലിരിക്കെ ആരോഗ്യവകുപ്പിൻ്റെ വിലക്ക് ലംഘിച്ച്‌ കുര്‍ബാന നടത്തിയ വൈദികനെ പൊലീസ് അറസ്റ്റുചെയ്തു. പള്ളി വികാരി ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളിയില്‍ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് കുര്‍ബാന നടന്നത്.

കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ ഉള്‍പ്പെടെ നൂറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിശ്വാസികള്‍ കുര്‍ബാനകളില്‍ പങ്കെടുക്കരുതെന്നും, വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും അതിരൂപതകളും ആരോഗ്യവകുപ്പ് അധികൃതരും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *