KOYILANDY DIARY

The Perfect News Portal

കൊറോണ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ മുങ്ങി

എറണാകുളം: പറവൂര്‍ പെരുവാരത്ത് കൊറോണ ഐസൊലേഷനിലുള്ള രണ്ട് പേര്‍ കൂടി മുങ്ങി. പെരുവാരത്ത് താമസിച്ചിരുന്ന ദമ്പതികളാണ് മുങ്ങിയത്. യു.കെയില്‍ നിന്ന് വന്നതായിരുന്നു ഇവര്‍. 14 ദിവസത്തെ നിരീക്ഷണ കാലാവധി ഇവര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസിന് പരാതി നല്‍കി.

ഇന്നലെ പത്തനംതിട്ട മെഴുവേലിയില്‍ അമേരിക്കയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കടന്നു കളഞ്ഞിരുന്നു. കോവിഡ് നിരീക്ഷണത്തിലായിരുന്ന ഇവര്‍ വീടുപൂട്ടിപ്പോവുകയായിരുന്നു. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ സംസ്ഥാനം അതീവജാഗ്രത പുലര്‍ത്തുമ്ബോളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ഇവര്‍ മുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *