KOYILANDY DIARY

The Perfect News Portal

കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശീയായ സുരേഷ് (35) ഭാര്യയായ സിന്ധു (30) മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുരേഷ് മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്നു. രണ്ടാഴ്ചക്കു മുന്‍പ് നാട്ടിലെത്തിയതാണ്. കന്യാകുളങ്ങരയില്‍ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച്‌ കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കഴക്കൂട്ടം പോലീസെത്തി മേല്‍ നടപടി സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *