KOYILANDY DIARY

The Perfect News Portal

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (CITU) ജില്ലാ പ്രവര്‍ത്തക യോഗം

കൊയിലാണ്ടി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാതെ മതത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ പ്രവര്‍ത്തകയോഗം കുറ്റപ്പെടുത്തി. 45 വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി തൊഴിലില്ലായ്മ മാറുകയാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന നടപടികളുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ മുഴുവന്‍ നിര്‍മ്മാണ തൊഴിലാളികളും രംഗത്ത് വരണമെന്ന് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി. കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.സി. സുരേഷ് ബാബു, വി.എം. കുട്ടിക്കൃഷ്ണന്‍, രവി പറശ്ശേരി, എ.കെ. നാരായണി, എന്‍.കെ. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *