KOYILANDY DIARY

The Perfect News Portal

കൊല്ലത്ത് പാലം പുനർ നിര്‍മ്മാണത്തിനിടെ മണ്ണിടിയില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം: കൊല്ലത്ത് പാലം പുനർ നിര്‍മ്മാണത്തിനിടെ മണ്ണിടിയില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി. കരിക്കോട് സ്വദേശി ചന്തു, പുനലൂര്‍ സ്വദേശി നൗഷാദ് എന്നവരാണ് മണ്ണിനടിയില്‍പ്പെട്ടത്. കൊല്ലം കല്ലുപാലം പുനഃനിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍ തടയാന്‍ താല്‍ക്കാലിക സംരക്ഷണ ഭിത്തിക്കായുള്ള നിര്‍മ്മാണം നടക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് രണ്ടു പേര്‍ മണ്ണിനടിയില്‍പെട്ടത്.

ആദ്യം നൗഷാദിനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെടുത്തി ചന്തുവിനെ ഫയര്‍ ആന്റ് റെസ്ക്യു ടീം 40 മിനിറ്റ് നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്. ചന്തു നെഞ്ചളവോളം മണ്ണിനടിയിലായിരുന്നുവെന്ന് നൗഷാദ് പറഞ്ഞു.

അതേ സമയം വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങള്‍ നടത്തിയതെന്ന് പ്രദേസവാസികള്‍ പറഞ്ഞു. ഇപ്പോള്‍ അപകടം സംഭവിച്ചതിന്റെ മറുകരയില്‍ മണ്ണിടിച്ചില്‍ ഭയന്ന്റോഡിന്റെ ഓരത്തുകൂടി ഗതാഗതം അനുവദിക്കുന്നില്ല. ഈ അനുഭവം നിലനില്‍ക്കെയാണ് സുരക്ഷാ മ‌നദണ്ഡങള്‍ പാലിക്കാതെ രാവും പകലും നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *