KOYILANDY DIARY

The Perfect News Portal

യുവാവിൻ്റെ മരണത്തിൽ ദുരൂഹത: ഭാര്യയെയും ബന്ധുക്കളെയും നുണ പരിശോധയ്ക്ക് വിധേയമാക്കും

കൊയിലാണ്ടി: യുവാവ് ഭാര്യവീട്ടിൽ മരിച്ച സംഭവത്തിൽ ഭാര്യയെയും അഞ്ച് ബന്ധുക്കളെയും ഈ ആഴ്ച നുണ പരിശോധയ്ക്ക് വിധേയമാക്കും. മുക്കം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. 2015 തലക്കുളത്തൂർ മങ്കരംകണ്ടി മീത്തൽ പ്രഭാകരന്റെ മകൻ പ്രജീഷിന്റെ മരണത്തിൽ യഥാർത്ഥ സംഭവം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് പ്രഭാകരൻ  ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.ക്ക് നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ സുനിതയെയും, അഞ്ച് ബന്ധുക്കളെയും കേസ്സിൽ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.

2015 ജൂൺ 4 നാണ് പ്രജീഷ് ഭാര്യ സുനിതയുടെ അമ്മായിയുടെ മകളുടെ വിവാഹത്തിന് ഓമശ്ശേരി കൂത്തം പറമ്പ് ലക്ഷം വീട് കോളനിയിലെ വീട്ടിൽ  പോയത് പ്രജീഷും, ഭാര്യ സുനിതയും നേരത്തെ തന്നെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനായി പ്രജീഷിന്റെ സഹോദരിയും പോയിരുന്നു. അന്ന് വളരെ നല്ല സ്വീകരണമാണ് അവർക്ക് ലഭിച്ചത്. എന്നാൽ എട്ടാം തിയ്യതി രാത്രി സുനിതയുടെ സഹോദരൻ വീട്ടിലേക്ക് വിളിക്കുകയും പ്രജീഷിന് തലവേദനയാണെന്നും. കെ. എം.സി..ടി.യിൽ കാണിച്ച ശേഷം മെഡിക്കൽ കോളെജിൽ കാണിക്കാൻ പറഞ്ഞെന്നും വിളിച്ചു പറഞ്ഞു. ഉടൻ മെഡിക്കൽ കോളെജിൽ എത്തിയെങ്കിലും ഐ .സി യുവിലാണെന്നും പറഞ്ഞ് കാണാൻ കഴിയാതെ തിരിച്ചു വരികയായിരുന്നു.

8‌‌ ന്  സുനിതയുടെ സഹോദരനാണ് മരണവിവരം വിളിച്ചു പറയുന്നത്. 9 ന് മൃതദേഹം വീട്ടിൽ മറവ് ചെയ്ത് സുനിതയോട് കാര്യങ്ങൾ ചോദിച്ചു. വിവാഹം സൽക്കാരം കഴിഞ്ഞതിനാൽ നിരവധി പേർ ഉണ്ടായിരുന്നെന്നും രാത്രി കിടക്കുന്നതിനിടയിൽ പ്രജീഷിന്റെ കാൽ തട്ടി നോക്കിയപ്പോൾ നെഞ്ചിൽ കൈവച്ച് കരയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു പിന്നീട് മരണ വിവരമാണ് അറിയിച്ചത്. 21 ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ പ്രജീഷ് തൂങ്ങി മരിച്ചതായാണ് ഉള്ളത്.

Advertisements

സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കുടത്തായ്, കക്കാടംപൊയിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ആർ.ഹരിദാസിന് പരാതി നൽകുകയായിരുന്നു. മൊഴികളിലെ വൈരുദ്ധ്യം അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്നാണ് നുണ പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചത്. അഞ്ച് ദിവസത്തിനുള്ളിൽ നുണപരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *