KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുത്തൂറ്റ് ഫിനാൻസിലേക്ക് സിഐടിയു മാർച്ച് നടത്തി

കൊയിലാണ്ടി മുത്തൂറ്റ് ഫിനാൻസിലേക്ക് സിഐടിയു മാർച്ച് നടത്തി. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ മാർച്ച്  നടത്തിയത്.  സമരം സിഐടിയു ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 46 ദിവസമായി സംസ്ഥാനത്തെ മുത്തൂറ്റ് ഫീനാൻസ് ജീവനക്കാർ സമരരംഗത്താണ്. സമരം അടിയന്തരമായി പരിഹരിക്കാനും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് കൊയിലാണ്ടി ശാഖയിലേക്ക് സിഐടിയു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തിയത്. 

ഓഫീസിന് മുമ്പിലെത്തിയ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണയിൽ  ഏരിയാ ജോ. സെക്രട്ടറി സി. അശ്വനീദേവ് പി. വി. മമ്മദ് എന്നിവർ സംസാരിച്ചു. എ. സോമശേഖരൻ അദ്ധ്യക്ഷതവഹിച്ച സമരത്തിൽ ഏരിയ സെക്രട്ടറി എം.എ. ഷാജി സ്വാഗതം പറഞ്ഞു. സി. എം. സുനിലേശൻ, യു. കെ. പവിത്രൻ, കെ. കുഞ്ഞികൃഷ്ണൻ നായർ, കെ. കെ. ശിവദാസൻ എന്നിവർ നേതൃത്വ നൽകി.

Leave a Reply

Your email address will not be published. Required fields are marked *