KOYILANDY DIARY

The Perfect News Portal

നിര്‍ഭയ കൂട്ടബലാത്സംഗ കേസ്‌: പ്രതി അക്ഷയ്‌ ഠാക്കൂര്‍ രാഷ്‌ട്രപതിക്ക്‌ ദയാഹര്‍ജി നല്‍കി

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസ്‌ പ്രതി വിനയ്‌ ശര്‍മയുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിന്‌ പിന്നാലെ പ്രതി അക്ഷയ്‌ ഠാക്കൂര്‍ രാഷ്‌ട്രപതിക്ക്‌ ദയാ ഹര്‍ജി നല്‍കി. ഇന്നു നടത്താനിരുന്ന വധശിക്ഷ, വിനയ്‌ ശര്‍മയുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താല്‍ ഇന്നലെ ഡല്‍ഹി കോടതി സ്റ്റേ ചെയ്തിരുന്നു. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് കുമാര്‍ ശര്‍മ (26), അക്ഷയ് ഠാക്കൂര്‍ (31) എന്നിവരാണ് പ്രതികള്‍. ഇതില്‍ മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നു.

കുറ്റകൃത്യം നടന്ന സമയത്തു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ദയാഹര്‍ജികള്‍ തള്ളിയാലും 14 ദിവസത്തിനു ശേഷമേ ശിക്ഷ നടപ്പാക്കാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *