KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടി: ബൈക്കിൽ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി തുരിത്യാട്  പഴങ്ങാടത്ത് ബാലകൃഷ്ണന്റെയും, ഇന്ദിരയുടെയും മകൻ നിധിൻ (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ സിവിൽ സ്റ്റേഷന് വടക്ക് വശം വെച്ചായിരു അപകടം. നിധിൻ സഞ്ചരിച്ച KL 56 S 9026 നമ്പർ ബൈക്കിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. കാറാണ്  ഇടിച്ചതെന്ന് സംശയിക്കുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.

കൊയിലാണ്ടി വിയ്യൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. കൊല്ലത്ത് ഒരു വിവാഹ വീട്ടിൽ പോയി വരുമ്പോഴാണ് അപകടം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: നിഷാൽ. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *