KOYILANDY DIARY

The Perfect News Portal

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്താര വായനശാല ബഹുജനറാലി സംഘടിപ്പിച്ചു

കൊയിലാണ്ടി.  ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചെന്താര വായനശാല സിൽക്ക് ബസാറിന്റെ നേതൃത്വത്തിൽ ഒന്നാണു നമ്മൾ എന്ന സന്ദേശം  മുന്നോട്ട് വെച്ചു കൊണ്ട് ബഹുജന റാലി സംഘടിപ്പിച്ചു. ആനക്കുളം ഗാന്ധി പ്രതിമക്ക് സമീപത്ത് നിന്നും ആരംഭിച്ച ബഹുജന റാലി സിൽക്ക് ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ റാലി  കെ. ദാസൻ MLA  ഉദ്ഘാടനം ചെയ്തു.
മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.കെ. ഖാലിദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൌൺസിലർ ഷാജി പാതിരിക്കാട് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.വി. സുധാകരൻ, ഇ.കെ.അജിത്ത് മാസ്റ്റർ, കബീർ സലാല, ഉസ്മാൻ ‘താസ്’, സ്മിത. ടി.കെ  എന്നിവർ സംസാരിച്ചു.  പി. കെ. അശോകൻ സ്വാഗതവും, എ. പി. സുധീഷ് നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *