KOYILANDY DIARY

The Perfect News Portal

ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്കൂളിൽ കരിയർ ഗൈഡൻസ് – പാസ്‌വേഡ് 2019 -20 – സംഘടിപ്പിച്ചു

കൊയിലാണ്ടി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്കൂളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം പാസ്‌വേഡ് 2019 -20 വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ എസ്.എസ് എൽ .സി വിദ്യാർത്ഥികൾക്കാണ് വ്യക്തിത്വ വികസന ക്ലാസ്സും കരിയർ ഗൈഡൻസ് ശില്പശാലയും സംഘടിപ്പിച്ചത്.
ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് യു.കെ. രാജൻ അധ്യക്ഷതവഹിച്ചു. പാസ് വേഡ് കോർഡിനേറ്റർ  നസീറ യൂനസ് പദ്ധതി വിശദീകരണം നടത്തി. പ്രശസ്ത മോട്ടിവേറ്റർ ഡോ: അലി അക്ബർ ക്ലാസിന് നേതൃത്വം നൽകി.  വി.സി. ശുഭ, സീനിയർ അസിസ്റ്റൻറ് എ. സതീദേവി, സി.കെ ഷാജി എന്നിവർ സംസാരിച്ചു. വിജയോത്സവം കൺവീനർ പി.വി പ്രകാശൻ സ്വാഗതവും ബൈജാറാണി എം എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *