KOYILANDY DIARY

The Perfect News Portal

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ ജസ്റ്റീസ് പി.സദാശിവം രംഗത്ത്

തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ഭരണഘടന ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റീസ് പി സദാശിവം വ്യക്തമാക്കി.

ചില നിയമ നിര്‍മ്മാണങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാധ്യത ഇല്ല. എല്ലാ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണമെന്നില്ല. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റീസ് പി സദാശിവം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമ വിരുദ്ധമാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നിര്‍ബന്ധവുമില്ലെന്നാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ പി സദാശിവം പ്രതികരിച്ചത്.

Advertisements

ഇങ്ങനെയൊരു രീതി ഭരണഘടനയില്‍ പറയുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരനും വ്യക്തമാക്കി. കേന്ദ്രത്തിന്റെ പ്രതിനിധിയാണ് ഗവര്‍ണര്‍. എന്തുകൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുന്‍പ് അദ്ദേഹത്തെ സമീപിക്കണം? അദ്ദേഹത്തിന് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വരെ പോകാനേ കഴിയുകയുള്ളൂവെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *