KOYILANDY DIARY

The Perfect News Portal

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടി. ഗവര്‍ണറുടെ സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗവര്‍ണര്‍ അമിത് ഷായെയും നരേന്ദ്ര മോദിയെയും സന്തോഷിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത് നിയമവിരുദ്ധമല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. പൗരത്വ നിയമത്തെ അനുകൂലിച്ചും നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്തും രംഗത്തെത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചാവിഷയമായത്.

Leave a Reply

Your email address will not be published. Required fields are marked *