KOYILANDY DIARY

The Perfect News Portal

ചെമ്പാവ് നാടക മത്സരത്തിന് തിരശ്ശീല ഉയര്‍ന്നു

കൊയിലാണ്ടി: നടേരി ചെമ്പാവ് കലാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന അഖില കേരള നാടക മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ എന്‍.എസ്. സീന, ലാലിഷ പുതുക്കുടി, കെ.എം.ജയ, ആര്‍.കെ.ടന്ദ്രന്‍, കെ.ലത, രാഷ്ട്രീയ-കലാ-സാംസ്‌കാരിക പ്രവര്‍ത്തകരായ കാവുംവട്ടം ആനന്ദ്, ശിവാസ് നടേരി, കെ.കെ.മുഹമ്മദ്, പി.വി.മാധവന്‍, കെ.പി.പ്രഭാകരന്‍, കെ.അബ്ദുള്‍ സമദ്, കെ.പി.ഉണ്ണിക്കൃഷ്ണന്‍, എന്‍.കെ.അബ്ദുള്‍ അസീസ്, സംഘാടക സമതി ഭാരവാഹികളായ ടി.ഇ.ബാബു, ബിജു സാധന എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് തിരുവനന്തപുരം ആരാധന അവതരിപ്പിക്കുന്ന ആ രാത്രി അരങ്ങേറി. തുടര്‍ ദിവസങ്ങളില്‍ 20ന് പാല കമ്മ്യൂണിക്കേഷന്റെ ജീവിതം മുതല്‍ ജീവിതം വരെ, 21ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ ഇതിഹാസം, 22ന് കണ്ണൂര്‍ സംഘചേതനയുടെ ഭോലോറാം, 23ന് വള്ളുവനാട് നാദം അവതരിപ്പിക്കുന്ന കാരി എന്നിവ അരങ്ങേറും. 24ന് സമാപന സമ്മേളനത്തിന് ശേഷം പ്രസീത ചാലക്കുടി നയിക്കുന്ന പതി ഫോക്ക് അക്കാദമി ചാലക്കുടിയുടെ നാടന്‍ കലാരൂപങ്ങളുടെയും നാട്ടുശീലുകളുടെയും’പകര്‍ന്നാട്ടം’ കൊണ്ട് ധന്യമാകുന്ന അവാര്‍ഡ് നിശയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *