KOYILANDY DIARY

The Perfect News Portal

കൊല്ലം അനന്തപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി:   കൊല്ലം അനന്തപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് ശനിയാഴച് രാത്രി  കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉത്സവാരംഭം മുതല്‍  കാഴ്ചശീവേലി, ശ്രീഭൂതഭലി, മറ്റ് നിത്യ പൂജക്കൊപ്പം കലവറ നിറക്കലും ഉണ്ടായിരിക്കും. ജനുവരി 24ന് പള്ളിവേട്ട നടക്കും. 25ന് രാത്രി തിടമ്പ് എഴുന്നള്ളിപ്പിന് ശേഷം കുളിച്ചാറാട്ട്, പാണ്ടിമേളം, തുടര്‍ന്ന് കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *