KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക പുളിയഞ്ചേരിയിൽ നാമൊന്ന് ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചു 

കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് പുളിയഞ്ചേരിയിൽ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാമൊന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചു. പരിപാടി കെ. ദാസൻ എം.എൽ.എ, ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

സംഘാടകസമിതി ചെയർമാനും കൌൺസിലറുമായ കെ.ടി. സിജേഷ് പൌരത്വ ഭേദഗതിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുളിയഞ്ചേരി പള്ളിക്ക് സമീപം പിലാക്കാട്ട് നിന്ന് ആരംഭിച്ച് നെല്ല്യാടി റോഡിലൂടെ കൊല്ലം ആനക്കുളം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പിലാക്കാട്ട് കേന്ദ്രീകരിക്കുകയായിരുന്നു. 

നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി,  കൌൺസിലർമാരായ യു. രാജീവൻ മാസ്റ്റർ,  ബാവ കൊന്നേൻകണ്ടി എന്നിവർ ആശംസകൾ നേർന്നു. കൺവീനർ എ.കെ.സി മുഹമ്മദ് സ്വാഗതം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *