KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയിൽ ഓട്ടോ പാർക്കിങ്ങ് പെർമിറ്റ് നമ്പർ വിതരണം ചെയ്തു

കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓട്ടോറിക്ഷ പാർക്കിങ്ങ് പെർമിറ്റ് നമ്പർ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂക്കാട് കലാലയം ആരഭി ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി സബ്ബ് ഇൻസ്പെക്റ്റർ എൻ രാജേഷ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു.

ആദ്യ പെർമിറ്റ് വിതരണം ജോയന്റ് ആർട്ടി ഒ, പി. രാജേഷും, എ. എം. വി. ഐ. ജി. അർജ്ജുനും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗങ്ങളായ ഇ അനിൽകുമാർ, പി പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് ഉണ്ണി വളപ്പിൽ, ഹമീദ് , മധു കണ്ണഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി. കെ. രാജു സ്വാഗതവും, മുരളി നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *