KOYILANDY DIARY

The Perfect News Portal

ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കാര്‍ ഇടിച്ച്‌ ദാരുണാന്ത്യം

ആലപ്പുഴ: മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കാര്‍ ഇടിച്ച്‌ ദാരുണാന്ത്യം. ആലപ്പുഴ കരളകം വാര്‍ഡ് കൊച്ചുതയ്യില്‍ വെളിയില്‍ രാഹുല്‍ ജി കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകള്‍ ശിവാംഗിയാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാഹുലും കുടുംബവും. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്ക് മുട്ടിലിഴഞ്ഞ് ഇറങ്ങുകയായിരുന്നു. ഇരുട്ടായതിനാല്‍ കുട്ടി പുറത്തിറങ്ങിയത് വീട്ടിലാരും കണ്ടുമില്ല. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്.

അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഓടിച്ചിരുന്ന മുഹമ്മ സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തതായി നോര്‍ത്ത് പൊലീസ് അറിയിച്ചു. കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാഹുല്‍ ഓട്ടോ ഡ്രൈവറാണ്. അമ്മ: കാര്‍ത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *