KOYILANDY DIARY

The Perfect News Portal

ആറ് മാസം പ്രായമായ കുഞ്ഞിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ: ബസ്സുടമകൾ കാരുണ്യയാത്ര നടത്തി

കൊയിലാണ്ടി: താമരശ്ശേരി റൂട്ടിൽ കണ്ടക്ടർ ജോലി ചെയ്തുവരുന്ന ഉള്ളിയേരി സ്വദേശി ലതീഷ് – അനിഷ ദമ്പതിമാരുടെ ആറ് മാസം പ്രായമായ ആഷ്ലി നാദിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഏതാനും ദിവസത്തിനുള്ളിൽ ഏറണാകുളം അമൃത ഹോസ്പിറ്റലിൽ വെച്ചു നടക്കുകയാണ്. 25 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയുടെ ധന സമാഹരണത്തിന്റെ ഭാഗമായി കൊയിലാണ്ടി – താമശ്ശേരി, കൊയിലാണ്ടി – നരിക്കുനി . റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സുടമകളും, തൊഴിലാളികളും ചേർന്ന് കാരുണ്യയാത്ര നടത്തി.
കാരുണ്യ യാത്ര കൊയിലാണ്ടിബസ്റ്റാന്റിൽ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ടി.സി. വിനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. എം.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ. പി.രാജേഷ്, പി. സുനിൽകുമാർ, കെ.കെ. മനോജ്, ടി.കെ. ദാസൻ, പികെ.എം. മമ്മതുകോയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *