KOYILANDY DIARY

The Perfect News Portal

സോമൻ കടലൂരിന് എ.എസ്. നമ്പൂതിരി കവിത പുരസ്കാരം

 കൊയിലാണ്ടി: നന്തിബസാർ ചിത്രകാരനും, കവിയും, അധ്യാപകനും, വാഗ്മിയുമായ സോമൻ കടലൂരിന് എ.എസ്. സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കവിത പുരസ്കാരത്തിന് തെരഞ്ഞെടുത്തു. എ.എസ്. നമ്പൂതിരിയുടെ പേരിൽ സാവിത്രി രാജീവൻ, പ്രകാശ് വാടിക്കൽ, ഡോ: പ്രശാന്ത് കൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്. ‘വംശഹത്യ’ എന്ന സമാഹാരമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. 10001 രൂപയും, പ്രശസ്തിപത്രവും, ശിൽപവും അടങ്ങിയ പുരസ്കാരം 22 നു വൈകീട്ട് പടന്നപ്പുറത്തു നടക്കുന്ന എ. എസ്. അനുസ്മരണച്ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സോമൻ കടലൂരിന് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *