KOYILANDY DIARY

The Perfect News Portal

ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: മേലൂർ കെ.എം.എസ്. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് നാരായണൻ നായർ മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മൽസരം സംഘടിപ്പിക്കുന്നു. ജനുവരി 18 ന് കോതമംഗലം ഗവ. എൽ.പി.സ്കൂളിൽ വെച്ചാണ് മത്സരം. എൽ. കെ. ജി, യു. കെ. ജി, അംഗൻവാടി, ഒന്ന്, രണ്ട് ക്ലാസുകൾ, 3, 4 യു.പി.വിഭാഗം, എച്ച്.എസ്, എച്ച്.എസ്.എസ്, എന്നീ വിഭാഗങ്ങളിലായാണ് മത്സരം.

വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. എല്ലാ വിഭാഗത്തിലും ട്രോഫികൾ സമ്മാനം നൽകും. എണ്ണ ചായം ഉൾപ്പെടെ ഏതു കളറും ഉപയോഗിക്കാം. എൽ.കെ.ജി, യു.കെ.ജി, അംഗൻവാടി, 1, 2, ക്ലാസുകൾക്ക് ക്രയോൺ ഉപയോഗിക്കാം. പങ്കെടുക്കുന്നവർ കാലത്ത് 9 മണിക്ക്  കോതമംഗലം സ്ക്കൂളിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *