KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഹോട്ടൽ മാലിന്യം റെയിൽവെ സ്റ്റേഷൻ പരിസരത്ത് തള്ളുന്നതിനിടെ കൈയ്യോടെ പിടികൂടി: ഹോട്ടൽ പൂട്ടിച്ചു

കൊയിലാണ്ടി: ഹോട്ടൽ മാലിന്യം റെയിൽവെ സ്റ്റേഷൻ പരിസരത്ത് തള്ളുന്നതിനിടെ കൈയ്യോടെ പിടികൂടി. പൂട്ടി പിഴയിട്ടു. നഗരസഭയിലെ ടോൾ ബൂത്തിനു സമീപമുള്ള സെവൻ – ഒ ക്ലോക്ക് എന്ന ഹോട്ടലിലെ ജൈവ-അജൈവ മാലിന്യമാണ് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിക്ഷേപിക്കാൻ ശ്രമിച്ചത്. സംഭവം നേരിൽകണ്ടതിനെ തുടർന്ന് കൈയ്യോടെ പിടികൂടി  ഉടമക്ക് നോട്ടീസ് നൽകി സ്ഥാപനം അടച്ച്പൂട്ടിച്ചു. 25000/- രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തുടർന്ന്  നിക്ഷേപിക്കപ്പെട്ട മാലിന്യം സ്ഥാപന ഉടമയെകൊണ്ട് തന്നെ നീക്കം ചെയ്യിച്ചു.  അർദ്ധരാത്രി മാലിന്യം ചാക്കുകളിലാക്കി തള്ളുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലിനെതിരെ നടപടിയെടുത്ത്.

Leave a Reply

Your email address will not be published. Required fields are marked *