KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധ റാലി സംഘടിപ്പിച്ചു

കാലടി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ജെ.എന്‍. യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്കൃത സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

യോഗത്തിന് മുന്നോടിയായി കാലടി ടൗണിലൂടെ പ്രകടനവും നടത്തി. യോഗത്തില്‍ ഡോ. സുനില്‍ പി ഇളയിടം , ക്യാമ്പസ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ കീര്‍ത്തന പി, അധ്യാപക പ്രതിനിധി ഡോ. സംഗമേശന്‍, അനധ്യാപക പ്രതിനിധി സന്ധ്യ കെ, ഗവേഷക പ്രതിനിധി രൂപിമ, വിദ്യാര്‍ത്ഥി പ്രതിനിഥി ജീവന്‍, ഡോ. ബിജു വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *