KOYILANDY DIARY

The Perfect News Portal

യൂത്ത് റെഡ്‌ക്രോസ് സൊസൈറ്റി ഉദ്ഘാടനവും ഖ്യു.ആർ. കോഡ് പ്രകാശനവും

കൊയിലാണ്ടി: ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ യൂത്ത് റെഡ്‌ക്രോസ്സ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഐ.ആര്‍.സി.എസ് താലൂക്ക് മാനേജിങ്ങ് കമ്മിറ്റി തയ്യാറാക്കിയ ഓണ്‍ലൈന്‍ ബ്ലഡ് ഡയരക്ടറിയുടെ ഖ്യു.ആര്‍.കോഡ് സബ് കലക്ടര്‍ ജി.പ്രിയ ഐ.എ.എസ് പ്രകാശനം ചെയ്തു.

മുചുകുന്ന് എസ്. എ. ആര്‍ .ബി. ടി. എം ഗവ: കോളജില്‍ നടന്ന പരിപാടിയില്‍ താലൂക്ക് വൈസ് പ്രിഡന്റ് സത്യനാഥന്‍ മാടഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ഗംഗാധരന്‍ റെഡ്‌ക്രോസ്സ് സന്ദേശം നല്‍കി. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അന്‍വര്‍ സാദത്ത്, താലൂക്ക് സെക്രട്ടറി കെ. ദീപു, ജോ. സെക്രട്ടറി ആര്‍.സി. ബിജിത്ത്, യൂത്ത് കോര്‍ഡിനേറ്റര്‍ പി.ടി. തരുണ്‍ കുമാര്‍, വളണ്ടിയര്‍ സെക്രട്ടറി ടി.പി.അനുശ്രീ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *