KOYILANDY DIARY

The Perfect News Portal

തദ്ദേശ തെരഞ്ഞെടുപ്പ്‌: കന്യാകുമാരിയില്‍ സിപിഐഎമ്മിന്‌ വന്‍മുന്നേറ്റം; അഞ്ച്‌ പഞ്ചായത്തുകളില്‍ പ്രസിഡന്റ്‌ സ്ഥാനം

തിരുവനന്തപുരം: തമിഴ്‌നാട്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ സിപിഐ എം. കന്യാകുമാരി ജില്ലയില്‍ അഞ്ച്‌ പഞ്ചായത്തുകളില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മേല്‍പ്പുറം ബ്ലോക്കിലെ മാങ്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റായി സിപിഐ എമ്മിലെ ടി എസ്‌ രാജന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാജേന്ദ്രന്‍ (മരുതന്‍കോട്‌), ഹേമറിന്‍ (മലയടി), മരിയ വിലാസിനി (മുഴുക്കോട്‌), മേരി രജില (പുത്തന്‍തുറൈ) എന്നിവരാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട മറ്റ്‌ സിപിഐ എം സ്ഥാനാര്‍ഥികള്‍.

സഖ്യ കക്ഷിയായ ഡിഎംകെയുടെ 20 പ്രസിഡന്റ്‌ സ്ഥാനാര്‍ഥികളും വിജയികളായി. മഞ്ചിറ ബ്ലോക്കിലെ അടയ്ക്കാക്കുഴി പഞ്ചായത്തില്‍ 12ല്‍ പത്ത്‌ വാര്‍ഡിലും വിജയിച്ച്‌ സിപിഐ എം ഭരണം കൈക്കലാക്കി.

മാങ്കോട്‌ പഞ്ചായത്തില്‍ മൂന്ന്‌ സിപിഐ എം പ്രതിനിധികള്‍ വിജയിച്ചു. മേല്‍പ്പുറം പഞ്ചായത്തില്‍ സിപിഐ എമ്മിന്റെ മൂന്ന്‌ കൗണ്‍സിലര്‍മാരും മഞ്ചിറൈ പഞ്ചായത്തില്‍ രണ്ട്‌ കൗണ്‍സിലര്‍മാരും വിജയം കണ്ടു. വിജയികളായവരെ സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആര്‍ ചെല്ലസാമി അഭിനന്ദിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *