KOYILANDY DIARY

The Perfect News Portal

സന്യാസിയുടെ പ്രവർത്തനങ്ങളെ തടയാൻ ശ്രമിച്ചാൽ ആരായാലും ശിക്ഷിക്കപ്പെടും: പ്രിയങ്കക്കെതിരെ യോഗി

വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സ​ന്യാ​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവര്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവര്‍ക്കോ, ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ക്കോ സേവനത്തിന്റെ അര്‍ഥം മനസ്സിലാകില്ല. യോഗി ആദിത്യനാഥ് പറഞ്ഞു. ഭഗ്‌വാ മേം ലോക് കല്യാണ്‍’ (പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ്ടാഗോടെയാണ് യോഗിയുടെ പ്രതികരണം.

പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കി എന്ന യോഗിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദി​ത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ചത്. യോ​ഗി ആ​ദി​ത്യ​നാ​ഥി​നു കാ​വി​വ​സ്ത്രം ചേ​രി​ല്ലെ​ന്ന പ്രി​യ​ങ്ക​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് യു​പി മു​ഖ്യ​നെ ചൊ​ടി​പ്പി​ച്ച​ത്. യോ​ഗി ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ലെ നി​റം ഹി​ന്ദു​ധര്‍​മ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. കാ​വി ധ​രി​ച്ചു​കൊ​ണ്ട് അ​ക്ര​മ​ത്തി​നും ഹിം​സ​യ്ക്കും നേ​തൃ​ത്വം ന​ല്‍​ക​രു​ത്. ഇ​ന്ത്യ​യു​ടെ ധാ​ര്‍​മി​ക​മൂ​ല്യ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​ണു കാ​വി​വ​സ്ത്ര​മെ​ന്ന് അ​ക്ര​മ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥ് ഓ​ര്‍​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക‍​യു​ടെ പ്ര​സ്താ​വ​ന.

യു​പി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രും പോ​ലീ​സും അ​രാ​ജ​ക​ത്വം ന​ട​പ്പാ​ക്കു​ക​യാ​ണ്. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി ഉ​ട​ന്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും കേ​സു​ക​ളു​ടെ നി​ജ​സ്ഥി​തി ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ മു​ന്‍ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ​സ്.​ആ​ര്‍. ദാ​രാ​പു​രി​യു​ടെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം പ്രി​യ​ങ്ക​യെ യു​പി പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *