KOYILANDY DIARY

The Perfect News Portal

മോദിയുടെ തലതിരിഞ്ഞ സ്വപ്നം നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്: സീതാറാം യെച്ചൂരി

ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സീതാറാം യെച്ചൂരിയുടെ ട്വീറ്റ് ഇങ്ങനെ:

 കേരളത്തെ സൊമാലിയ എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്. കേരളത്തിലെ അഭിമാനമുളള ജനങ്ങളെ പട്ടിണിക്കിടുക എന്ന മോദിയുടെ തലതിരിഞ്ഞ സ്വപ്നം നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. അവര്‍ക്ക് ഇനിയും സ്വപ്നം കാണല്‍ തുടരാം. നമുക്ക് കാണാം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *