KOYILANDY DIARY

The Perfect News Portal

പ്രദീപൻ പാമ്പിരിക്കുന്നിന്റെ സ്മരണക്ക് ഓർമ്മമരം

കൊയിലാണ്ടി: പ്രശസ്ത സാഹിത്യകാരനും, അധ്യാപകനും, സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഡോ: പ്രദീപൻ പാമ്പിരിക്കുന്നിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സാംസ്കാരിക സംഘടനയായ ഹാർട്ട് ന്റെ ആഭിമുഖ്യത്തിൽ “ഓർമ്മ മരം” കാമ്പസിൽ സർവകലാശാല രജിസ്ട്രാർ ഡോ.എം.ബി.ഗോപാലകൃഷ്ണൻ സമർപ്പിച്ചു.ചടങ്ങിൽ സഹധർമ്മിണി ഡോ: സജിത പ്രദീപൻ, മക്കളായ ശ്രാവൺ മാനസ്, ധ്യാൻ മാനസ് എന്നിവർ സന്നിഹിതരായിരുന്നു.
കാമ്പസ് ഡയരക്ടർ ഡോ: കെ.വി. നകുലൻ അധ്യക്ഷത വഹിച്ചു. ഹാർട് പ്രസിഡണ്ട് എം.കെ.സുരേഷ് ബാബു, ഡോ. മൂസ എം, ഡോ: ഇ.സുരേഷ് ബാബു, ദിനേശൻ പൊക്കിരീൻ്റെ വിട, ഡോ: ടി.എസ്.നിഷാദ്. തുടങ്ങിയവർ  സംസാരിച്ചു. ഹാർട് സെക്രട്ടറി എ.സുന്ദരൻ സ്വാഗതം പറഞ്ഞു.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കാമ്പസ് ഡയരക്ടർ ഡോ: കെ.വി.നകുലന്റെ അധ്യക്ഷതയിൽ രജിസ്ട്രാർ ഡോ: എം.ബി ഗോപാലകൃഷ്ണൻ ആരംഭം കുറിച്ചു. പാമ്പിരിക്കുന്നിന്റെ സന്തത സഹചാരിയായിരുന്ന ഗവ :മടപ്പള്ളി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ കെ.വി. സജയ് അനുസ്മരണ പ്രഭാഷണം നടത്തി. ഉർദു വിഭാഗം മേധാവി ഡോ: കെ.സി അത്താവുള്ള ഖാൻ, ഓഫീസ് പ്രതിനിധി ബിജു പി.എം, കാമ്പസ് യൂണിയൻ ചെയർപേഴ്സൺ ഒ.കെ നീതു എന്നിവർ സംസാരിച്ചു. ചടങ്ങിന് ടി. നാരായണൻ സ്വാഗതവും, അബ്ദുൽ ഷുക്കൂർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *