KOYILANDY DIARY

The Perfect News Portal

ഉന്നാവിലെ പെണ്‍കുട്ടിയെ തീയിട്ടു കൊന്ന സംഭവം: മകളുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ പ്രതിഷേധിച്ച്‌ സ്ത്രീ

ഡല്‍ഹി:ഉന്നാവോ ബലാല്‍സംഗകേസിലെ ഇരയെ പ്രതികള്‍ തീയിട്ടു കൊന്നതില്‍ പ്രതിഷേധിച്ച്‌ സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നില്‍ സ്ത്രീയുടെ പ്രതിഷേധം. തന്റെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കൊണ്ടാണ് സ്ത്രീ പ്രതിഷേധിച്ചത്. സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിക്ക് അടിയന്തിരമായ ചികിത്സ നല്‍കുകയാണ്.

ഇനി പെണ്‍കുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചായിരുന്നു അമ്മയുടെ പ്രതിഷേധം.

ദിവസവും നടക്കുന്ന ബലാത്സംഗങ്ങളില്‍ കടുത്തപ്രതിഷേധമാണ് രാജ്യമെങ്ങും അലയടിക്കുന്നത്. ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീയിട്ടതിനെ തുടര്‍ന്ന് കഴി‍ഞ്ഞദിവസമാണ് ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.സഫ്ദര്‍ജങ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.

Advertisements

പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന്ആശുപത്രിക്ക് സമീപം താമസിക്കുന്ന ഏതാനും സ്ത്രീകള്‍ പ്രതിഷേധത്തിന് തുടക്കമിട്ടിരുന്നു. പോലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും വീണ്ടും സ്ത്രീകളെത്തി റോഡ് ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ നടപടികളിലേക്ക്കടക്കുകയായിരുന്നു. ഈ പ്രതിഷേധത്തോട് ചേര്‍ന്ന് നിന്ന് കൊണ്ടാണ് തന്റെആറുവയസ്സുകാരിയായ മകളുടെ ദേഹത്ത് സ്ത്രീ പെട്രോളൊഴിച്ചത്.

ഈ ലോകത്ത് എങ്ങനെ കുഞ്ഞിനെയും കൊണ്ട് ജീവിക്കുമെന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ഇവര്‍ കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *