KOYILANDY DIARY

The Perfect News Portal

ശബരിമലയില്‍ സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച്‌ പ്രവര്‍ത്തിക്കും മുഖ്യമന്ത്രി

തിരുവനന്തപുരം> ശബരിമലയില്‍ ദര്‍ശനത്തിനു പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. കോടതി നിര്‍ദേശം വരട്ടെ –മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു..ഇവര്‍ സിപിഐ എം പ്രവര്‍ത്തകരല്ല. ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട് -അദ്ദേഹം ചോദ്യത്തിനു മറുപടിയായി ചൂണ്ടിക്കാട്ടി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *