KOYILANDY DIARY

The Perfect News Portal

കൊല്ലത്ത് ജ്വല്ലറിയിൽ വിവാഹ ആവശ്യത്തിനായി നിർമ്മിച്ച സ്വർണ്ണം മോഷണം പോയി

കൊയിലാണ്ടി: കൊല്ലം ടൗണിൽ ജ്വല്ലറിയിൽ മോഷണം. സ്വർണ്ണം കളവ് പോയി. കൊല്ലത്ത് ജ്വല്ലറിയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിവാഹ ആവശ്യത്തിനായി നിർമ്മിച്ചു വെച്ച ഇരുപത് പവനോളം വരുന്ന സ്വർണ്ണം മോഷണം പോയതായാണ് സൂചന. 

കൊയിലാണ്ടി പോലീസ് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പരിശോധനയ്ക്ക് ശേഷമേ പറയാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *