KOYILANDY DIARY

The Perfect News Portal

ഫൊറന്‍സിക് ലബോറട്ടറികളിലേക്ക് പോലീസുകാരെ നിയമിക്കാന്‍ തീരുമാനം

കോഴിക്കോട്: ക്രിമിനല്‍ കേസന്വേഷിക്കുന്നവര്‍ക്കും കോടതിക്കും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായുള്ള ഫൊറന്‍സിക് സയന്‍സ് ലബോറട്ടറികളിലേക്ക് (എഫ്.എല്‍.എല്‍.) പോലീസുകാരെ നിയമിക്കാന്‍ തീരുമാനം. എസ്.ഐ. മുതല്‍ കോണ്‍സ്റ്റബിള്‍വരെയുള്ളവരെയാണ് അഭിമുഖത്തിലൂടെ ലബോറട്ടറികളില്‍ നിയമിക്കുക. ഡി.എന്‍.എ. പരിശോധന, സ്ഫോടകവസ്തു പരിശോധന, നുണ പരിശോധന, സ്രവപരിശോധന, ആയുധപരിശോധന തുടങ്ങി പതിനൊന്ന് വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന എഫ്.എല്‍.എലിലേക്ക് ആദ്യഘട്ടത്തില്‍ 30 പോലീസുകാരെ നിയമിക്കും.

സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് ഡിസംബര്‍ 12-ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാമെന്നറിയിച്ച്‌ ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിറക്കിയിട്ടുണ്ട്. സായുധ പോലീസ് ഉള്‍പ്പെടെ കേരള പോലീസിന്റെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം.

പിൻവാതിൽ നിയമനം:  കൊയിലാണ്ടി കോൺഗ്രസ്സിൽ പൊട്ടിത്തെറി

Advertisements

അതേസമയം, ഈ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 10-ന് മുന്‍പ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഔദ്യോഗിക ഇ-മെയിലില്‍ അപേക്ഷ അയക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ യോഗ്യതയായി പറയുന്നത് സയന്‍സ് വിഷയത്തില്‍ ബിരുദവും ജോലിചെയ്യാനുള്ള താത്പര്യവും മാത്രമാണ്.

ലാബില്‍ ഫയലുകള്‍ വന്‍തോതില്‍ കെട്ടികിടക്കുന്നത് ഒഴിവാക്കുന്നതിനാണ് പോലീസുകാരെ നിയോഗിക്കുന്നതെന്ന് പോലീസ് മേധാവിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം, പോലീസുകാരെ ലാബില്‍ നിയമിക്കുന്നത് കോടതികളില്‍ പ്രതിഭാഗം പല ആരോപണങ്ങളും ഉന്നയിക്കുന്നതിന് ഇടയാക്കുമെന്ന് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശങ്കപ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *