KOYILANDY DIARY

The Perfect News Portal

തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു

കോഴിക്കോട്: ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനെടുക്കല്ലേ എന്ന മുദ്രാവാക്യവുമായി നാട്ടുകാര്‍ ബൈപ്പാസില്‍ മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു. തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ കൊടല്‍ നടക്കാവിലാണ് നാട്ടുകാര്‍ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിച്ചത്. ബൈപ്പാസില്‍ കൊടല്‍ ഗവ. യു.പി. സ്കൂളിന് മുന്‍വശത്ത് ഇരുപതിലേറെ ജീവനാണ് പൊലിഞ്ഞത്. ബുധനാഴ്ച വൈകീട്ടാണ് മില്‍മ ബൂത്ത് ഉടമ ഈരാട്ടില്‍ കൃഷ്ണന്‍കുട്ടി നായര്‍ സീബ്രാ ലൈന്‍ മുറിച്ചു കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന ബൈക്കിടിച്ച്‌ മരിച്ചത്.

ബൈപ്പാസില്‍ റോഡ്  നിയമങ്ങള്‍ മറികടന്ന് ദിശ തെറ്റി ഓടുന്നതാണ് പതിവാണ്. കൊടല്‍ നടക്കാവില്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും നേരത്തേ ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിവൈഡര്‍ ഒഴിവാക്കുകയായിരുന്നു. പന്തീരാങ്കാവ് കൂടത്തുംപാറയില്‍ മാത്രമാണ് റോഡില്‍ വരമ്പുകളുള്ളത്. ഗവ.യു.പി.സ്കൂള്‍, ഒളവണ്ണ സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളുടെയും രോഗികളുടെയും ഉള്‍പ്പെടെ റോഡ് മുറിച്ചുകടക്കാന്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന ഭാഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *