KOYILANDY DIARY

The Perfect News Portal

പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആര്‍. ഭാനുമതി, എ. എസ്. ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്.

രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ ജാമ്യവും നല്‍കാന്‍ പി ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

തിഹാര്‍ ജയിലിലെ 106 ദിവസത്തെ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങാന്‍ പോകുന്നത്. ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടില്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അനുമതി നല്‍കിയെന്നാണ് കേസ്.

Advertisements

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കേസിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹര്‍ജി തള്ളിയ ദില്ലി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *