KOYILANDY DIARY

The Perfect News Portal

ഫിറ്റ്നസ് റദ്ദാക്കിയാൽ സര്‍വീസില്‍ കാണില്ല: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ബസ് ഉടമയുടെ ഭീഷണി

തിരുവനന്തപുരം: ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയതിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. ജോഷ് ബസ് ഉടമ ജോഷിയാണ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷിനെതിരെ ഭീഷണി മുഴക്കിയത്. സര്‍വീസില്‍ കാണില്ലെന്നായിരുന്നു ഭീഷണി. സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പൊലീസിന് പരാതി നല്‍കി.

തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസില്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തിയ നിലയിലായിരുന്നു. ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫിറ്റ്നസ് റദ്ദാക്കിയത്. ഇതെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ് ഉടമ ഭീഷണിയുമായി എത്തിയത്. ടൂറിസ്റ്റ് ബസുകളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷന്‍ തണ്ടര്‍ പരിശോധനക്കിടെയാണ് ഭീഷണി.

 

Leave a Reply

Your email address will not be published. Required fields are marked *