KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കാറിലെ യാത്രികര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *