KOYILANDY DIARY

The Perfect News Portal

വിവരാവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്ന സ്വകാര്യ വ്യക്തിക്കെതിരെ കമ്മീഷണർ രംഗത്ത്

കോഴിക്കോട്: വിവരവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ കണ്ടെത്തല്‍. കോഴിക്കോട് സ്വദേശി കീഴഞ്ചേരി രത്നാകരന്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കായി വിവരാവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായാണ് കണ്ടെത്തിയത്. രത്നാകരന്റെ 54 അപ്പീലുകള്‍ പൊതുജന താല്‍പ്പര്യമല്ലെന്ന് കണ്ട് കമ്മീഷണര്‍ തളളി.

സര്‍ക്കാര്‍ ഓഫീസുകളുടെയും ജീവനക്കാരുടെയും വിലപെട്ട സമയം അപഹരിക്കുന്ന രീതിയില്‍ നിരന്തരം വിവരാവകാശ അപേക്ഷ നല്‍കുന്ന കീഴഞ്ചേരി രത്നാകരനെതിരെയാണ് വിവരാവകാശ കമ്മീഷണര്‍ രംഗത്ത് വന്നത്. വിവിധ വകുപ്പുകളിലായി രത്നാകരന്‍ നല്‍കിയ 54 അപ്പീലുകള്‍ വിവരവകാശ കമ്മീഷണര്‍ ഒറ്റയടിക്ക് തള്ളി. പൗരന്റെ അവകാശവും ആശ്രയവുമാണ് വിവരാവകാശ നിയമം.

രത്നാകരനെ പോലുള്ള അപേക്ഷകരെ പ്രോത്സാഹിപ്പിക്കരുതെന്നും കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നല്ല നിലയില്‍ ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ വരെ രത്നാകരന്‍ വിവരാവകാശ നിയമത്തെ ദുരുപയോഗിച്ചെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ രാജന്‍ പറഞ്ഞു.

Advertisements

രത്നാകരന്റെ അപ്പീലുകള്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയല്ലെന്നും കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. മറുപടി ലഭിച്ചവയ്ക്ക് തുടര്‍ന്നും ചോദ്യവുമായെത്തുന്ന നിലയുമുണ്ട്. കോഴിക്കോട് കളക്ടറേറ്റിലാണ് ഇയാള്‍ ഏറ്റവും കൂടുതല്‍ വിവരവകാശ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. അതേ സമയം വിവരവകാശ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് രത്നാകരന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *