KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ വെറ്റിലപ്പാറയിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. പരിക്കേറ്റ 4 പേരെ മെഡിക്കൽ കോളെജിലും, രണ്ട് പേരെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം മലപ്പട്ടം സ്വദേശികളാണ് അപകടത്തിൽപെട്ടത്.

ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തെക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറിയും, കോഴിക്കോട് ഭാഗത്തെക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *