KOYILANDY DIARY

The Perfect News Portal

കൊക്കകോളക്കുള്ളിലെ പോരാട്ടങ്ങൾ – പാരീസ് അന്താരാഷ്ട്ര സെമിനാർ – എം.നാരായണൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കൊക്കകോളക്കുള്ളിലെ പോരാട്ടങ്ങൾ എന്ന വിഷയത്തിൽ പാരീസിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നസി.പി.ഐ.നേതാവ് എം.നാരായണൻ മാസ്റ്റർക്ക് കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി. റെഡ് കർട്ടൻ്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് ഒരുക്കിയത്. ഇന്ത്യയിൽ നിന്ന് ബി.കെ.എം.യു. വിനെ പ്രതിനിധീകരിച്ചാണ് സി.പി.ഐ. കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും കേരള നാളികേര വികസന കോർപ്പറേഷൻ ചെയർമാനുമായ എം. നാരായണൻ മാസ്റ്റർക്ക് അവസരം ലഭിച്ചത്.

യാത്രയയപ്പ് സമ്മേളനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എൻ.ഇ. ബലറാം മന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇ.കെ. അജിത്ത് അദ്ധ്യക്ഷതവഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. വി. സുധാകരൻ, എം.പി. ശിവാനന്ദൻ, കെ.ടി.എം. കോയ, സി. സത്യചന്ദ്രൻ, എഡ്വ. എസ്. സുനിൽ മോഹൻ, കെ. വി. ആലി, എൻ. ശ്രീധരൻ, പി.കെ. വിശ്വനാഥൻ, കെ. കെ. സുധാകരൻ, പി.കെ. സുധാകരൻ, കെ. ശശിധരൻ എന്നിവർ സംസാരിച്ചു. രാഗം മുഹമ്മദാലി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *