KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി നിമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 25ന്

കൊയിലാണ്ടി: നൂറിൻ്റെ നിറവിലേക്ക് പ്രവേശിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന സർക്കാറിൻ്റെ  നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 25ന് നടക്കും.  പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മികവിൻ്റെ കേന്ദ്രമായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന സർക്കാറിൻ്റെ കിഫ്ബി പദ്ധതിയിൽ നിന്ന് അനുവദിച്ച 5 കോടി രൂപയും, കെ. ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.38 കോടി രുപയും ഉപയോഗപ്പെടുത്തിയാണ്  കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.  അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും, അക്കാദമിക് ബ്ലോക്കുമായാണ് പുതിയ രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ, വിശാലമായ ആധുനിക രീതിയിലുള്ള കിച്ചൺ ആൻറ് ഡൈനിംഗ് ഹാൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, ഹെഡ്  മാസ്റ്റർ റും, ഓഫീസും കൂടാതെ എട്ട് ക്ലാസ് മുറികളുമാണ് ഉള്ളത്. ആധുനിക രീതിയിലാണ് ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. ബാത്ത് റൂം സൗകര്യമടക്കം ഇതിലുണ്ടായിരിക്കും. അക്കാദമിക് ബ്ലോക്കിൽ 12 ക്ലാസ് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെയും അത്യാധുനിക സൗകര്യങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് മികവിന്റെെ കേന്ദ്രമായി പ്രഖ്യാപിച്ച വിദ്യാലയങ്ങളിൽ അഞ്ചാമത്തെ സ്കൂൾ കെട്ടിടമാണ് പണി പൂൂർത്തിയാക്കിയിരിക്കുന്നത്. സ്വകാര്യ മാനേജ്മെൻറ് വിദ്യാലങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് കെട്ടിടങ്ങളുടെ പ്ലാനും മറ്റും തയ്യാറാക്കിയിരിക്കുന്നത് നവംബർ 25 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥും, തൊഴിൽ വകുപ്പ്  മന്ത്രി ടി. പി. രാമകൃഷ്ണനും ചേർന്ന് കെട്ടിടിടങ്ങൾ നാടിന് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *