KOYILANDY DIARY

The Perfect News Portal

ഇരിക്കൂറില്‍ ട്രെയിന്‍ തട്ടി നാല് വിദ്യാര്‍ഥികള്‍ മരിച്ചു

കോയമ്പത്തൂര്‍ ഇരിക്കൂറില്‍ നാല് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സുളൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം. റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. തമിഴ്നാട് സ്വദേശികളായ രാജ, രാജശേഖര്‍, ഗൗതം, കറുപ്പു സ്വാമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിശ്വേശ്വരന്‍ എന്ന വിദ്യാര്‍ഥിയെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈ – ആലപ്പുഴ എക്സ്പ്രസ് ഇടിച്ചാണ് അപകടം. ‌എങ്ങനെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് എന്നതിനെ കുറിച്ച്‌ പോത്തന്നൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *