KOYILANDY DIARY

The Perfect News Portal

CPIM പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു

കൊയിലാണ്ടി: മേപ്പയൂരിൽ  CPIM കുറുങ്ങോട്ടു താഴ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കുറുങ്ങോട്ടു താഴ മുതൽ വടേക്കൊടക്കാട്ട് വരെ വെള്ളം കെട്ടി നിന്ന് വളരെ ദുസ്സഹമായിത്തീർന്ന റോഡ് ശുചീകരിച്ചു.  മഴക്കാലത്ത് അരയോളം വെള്ളത്തിലാണ് റോഡുള്ളത്. ഒരു പാട് വീടുകൾ വെള്ളം കെട്ടി നിൽക്കുന്നത് കാരണം വീട്ടിലേക്ക് നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
ഗോപാലൻ മാസ്റ്റർ ( ബ്രാഞ്ച് സിക്രട്ടറി), ആർ. ബാലകൃഷ്ണൻ, ഡി. ശ്രീധരൻ, ശശി വരവീണ, അശോകൻ, സുകു, ഷിജിത്ത് കുമാർ, രാജൻ ഗ്രാൻമ, ബാബു എന്നിവരടങ്ങിയ 25 ഓളം പാർട്ടി പ്രവർത്തകരാണ് റോഡ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *