KOYILANDY DIARY

The Perfect News Portal

സൗദിയില്‍ മനപൂര്‍വ്വമുള്ള റോഡപകടത്തിന്‌ 2 ലക്ഷം റിയാല്‍ പിഴ

ദമ്മാം> മനപൂര്‍വ്വം റോഡപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴയോ നാലു വര്‍ഷം തടവോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടിവരുമെന്ന് സൗദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ വ്യക്തമാക്കി. അപകടത്തില്‍ മരണം സംഭവിക്കുകയോ അവയവം നഷ്ടമാവുകയോ ചെയ്താലും മേല്‍ പറയപ്പെട്ട ശിക്ഷ ലഭിക്കും.

മദ്യപിച്ച്‌ വാഹനമോടിക്കല്‍, എതിര്‍ ദിശയില്‍ വാഹനമോടിക്കല്‍, ചുവന്ന സിഗ്നല്‍ മറികടക്കല്‍, വാഹനം കൊണ്ട് അഭ്യാസ പ്രകടനം നടത്തല്‍ തുടങ്ങിയ നിലയില്‍ അപകടം സംഭവിക്കുന്നത് മനപൂര്‍വ്വം അപകടം വരുത്തി വെക്കുന്നതായി കണക്കാക്കും.

Leave a Reply

Your email address will not be published. Required fields are marked *